Breaking News

ചെർക്കളയിൽ തീവെപ്പ് ; വീടിനും ബൈക്കിനും തീയിട്ടു


കാസർകോട് : വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെർക്കളയിൽ തീവെപ്പ് ചെർക്കള, അളക്കയിലെ സിഎ ഫൈസലിന്റെ വീടിനും ബൈക്കിനുമാണ് തീയിട്ടത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരമണിക്കും രാവിലെ ഏഴരമണിക്കും ഇടയിലാണ് തീയിട്ടതെന്നു സംശയിക്കുന്നു. മുൻവശത്ത വാതിലും ജനലും ഉൾപ്പെടുന്ന ഭാഗത്താണ് തീയിട്ടത്. കാർ പോർച്ചിലായിരുന്നു ബൈക്ക്. തീവെപ്പിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല. വിദ്യാനഗർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

No comments