പരാജയ ഭീതിമൂലം യുഡിഎഫ് സ്ഥാനാർഥി സംഘർഷം സൃഷ്‌ടിച്ച് ജനങ്ങളെ തെറ്റുദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ
തൃക്കരിപ്പൂർ : തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാനിരിക്കേ പരാജയ ഭീതിമൂലം യുഡിഎഫ് സ്ഥാനാർഥി സംഘർഷം സൃഷ്‌ടിച്ച് ജനങ്ങളെ തെറ്റുദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിൻ്റെ ഭാഗമാണ് കഴിഞ്ഞ ദിവസം പടന്നക്കാട് നെഹ്റു കോളേജിൽ അരങ്ങേറിയ നാടകം. കോളേജിൽ നടക്കുന്ന പരിപാടിക്കിടെ പ്രിൻസിപ്പാളിൻ്റെ അനുമതി പോലുമില്ലാതെയാണ് യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ ഒരു സംഘവുമായി കോളേജിലേക്ക് എത്തിയത്. കോളേജിലെത്തിയ ഉടനെ എസ്എഫ്ഐ പ്രവർത്തകരുമായി വാക്കേറ്റം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രവർത്തകർ എസ്എഫ് ഐ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സ്ഥാനാർഥിയുടെ അടുത്ത് പോലും എത്താത്ത എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു എന്ന് പറഞ്ഞ് വാർത്താ പ്രചരണത്തിനായി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. യുഡിഎഫിനും കോൺഗ്രസിനുമെതിരെ അഴിമതിയും വയനാട് ഫണ്ട് വിഷയവും ജനങ്ങൾ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ മനപൂർവം ജനങ്ങളെ തെറ്റുദ്ധരിപ്പിക്കാൻ പ്രശ്നങ്ങൾ സൃഷ്‌ടിക്കുകയാണ് സ്ഥാനാർഥിയും യുഡിഎഫും ശ്രമിക്കുന്നതെന്നും ഇത് ജനങ്ങൾ തള്ളിക്കളയുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.
No comments