കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ ജോസഫിൻ്റെ മരുമകൻ ബി.ജെ.പിയിൽ ചേർന്നു
പാണത്തൂർ : കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയർമാനും, മുൻ മന്ത്രിയുമായ പി.ജെ ജോസഫിൻ്റെ മരുമകൻ ഉൾപ്പെടെ രണ്ടുപേർ ബിജെപിയിൽ ചേർന്നു. പി.ജെ ജോസഫിൻ്റെ മരുമകൻ പാണത്തൂർ അരിപ്രോട്ടെ ജോൺ ബിജോയ് പോൾ, പാണത്തൂർ പരിയാരം പുതിയാത്ത് രഞ്ജു വർഗീസ് എന്നിവരെയാണ് കാഞ്ഞങ്ങാട് എൻ.ഡി.എ സ്ഥാനാർത്ഥി എം ബലരാജ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ജോൺ ബിജോയ് പോളിന്റെ വല്യമ്മയുടെ സഹോദരനാണ് പി.ജെ ജോസഫിന്റെ പിതാവ്. ഇരു മുന്നണികളുടേയും നയങ്ങളോടുള്ള വിയോജിപ്പും, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റിൻ്റെ വികസനരാഷ്ട്രീയത്തിൽ ആകൃഷ്‌ടരായാണ് ബി.ജെ പി യിൽ ചേരുന്നതെന്ന് ഇവർ പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് വിനീത് മുണ്ടമാണി, ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, പട്ടികവർഗ്ഗമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ എം ഷിബു, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ജി രാമചന്ദ്രൻ, വി കൃഷ്ണൻകുട്ടി നായർ, രാധാകൃഷ്ണൻ, സോമ കുമാർ, അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
No comments