ഇരിയ സ്വദേശി ഹോട്ടൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
ഇരിയ : ഹോട്ടലിൽ ജോലിക്കിടെ കുഴഞ്ഞുവീണ മധ്യവയസ്കൻ അന്തരിച്ചു. ഇരിയ തട്ടുമ്മൽ സ്വദേശിയായ അശോകൻ (49) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ കാഞ്ഞങ്ങാട് സൗത്ത് എങ്ങോത്ത് പെട്രോൾ പമ്പിന് സമീപമുള്ള എം.എൻ.എസ് റെസ്റ്റോറന്റിലായിരുന്നു സംഭവം. ഹോട്ടലിലെ അടുക്കളയിൽ ക്ലീനിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കെ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.
No comments