Breaking News

ഹൈമാസ് ലൈറ്റുകൾ പ്രവർത്തിക്കാതെ മാസങ്ങൾ പിന്നിട്ടു ; താലൂക്കാസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണിനോട് ബളാൽ പഞ്ചായത്ത് ഭരണസമിതിക്ക് അവഗണനയെന്ന് പരാതി ; എൽ ഡി എഫ് വെള്ളരിക്കുണ്ട് ടൗൺ കമ്മിറ്റി പ്രതിക്ഷേധിച്ചു


വെള്ളരിക്കുണ്ട് : താലൂക്കാസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണിനോടുള്ള ബളാൽ പഞ്ചായത്ത് ഭരണസമിതിയുടെ അവഗണനക്കെതിരെ എൽ ഡി എഫ്  വെള്ളരിക്കുണ്ട് ടൗൺ കമ്മിറ്റി പ്രതിക്ഷേധിച്ചു.2026 ഫെബ്രു 20 ന് ചേർന്ന ഭരണസമിതിയോഗത്തിൽ വെളഉരിക്കുണ്ട് ടൗണിലെ ദീർഘകാലമായി പ്രവർത്തനക്ഷമമല്ലാതിരുന്ന ഹൈമാസ് ലൈറ്റുകൾ റിപ്പയർ ചെയ്യാൻ തീരുമാനിച്ചെങ്കിലും പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലേക്ക് ഫണ്ട് വിനിയോഗിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികരിക്കുന്നതിനുവേണ്ടി എൽ ഡി എഫ് വെള്ളരിക്കുണ്ട് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. യോഗത്തിൽ  ബഷീർ അരികോടൻ അദ്ധ്യക്ഷത വഹിച്ചു. ബേബി പുതുമന സ്വാഗതം പറഞ്ഞു. ബിജു തുളിശ്ശേരി, ചന്ദ്രൻ വിളയിൽ, ജയിംസ് കെ യു, ജോയി കെ യു ,ഗിരീഷ് ടി എൻ എന്നിവർ സംസാരിച്ചു യോഗത്തിൽ എൽ ഡി എഫ്  മെമ്പർമാരായ  ഷാജൻ പൈങ്ങോട്ട്, സനോജ് മാതൃു എന്നിവർ സന്നിഹിതരായി.

No comments