തേനെടുക്കാൻ മരത്തിൽ കയറിയ യുവാവ് വീണ് മരിച്ചു കോട്ടഞ്ചേരി ഉന്നതിയിലെ എച്ച് പി പ്രകാശൻ (33) ആണ് തേൻ എടുക്കാനുള്ള ശ്രമത്തിനിടെ വീണ് മരിച്ചത്
വെള്ളരിക്കുണ്ട് : വനത്തിൽ തേനെടുക്കാൻ പോയ ആദിവാസി യുവാവ് ചീനി മരത്തിൽ നിന്നും വീണ് മരിച്ചു. കോട്ടഞ്ചേരി ഉന്നതിയിലെ എച്ച് പി പ്രകാശൻ (33) ആണ് കർണാടക ഉൾവനത്തിൽ തേൻ എടുക്കാനുള്ള ശ്രമത്തിനിടെ വീണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം. ഉൾവനത്തിൽ പോയി തേൻ ശേഖരിക്കുന്ന സംഘത്തിലെ അംഗമാണ് പ്രകാശൻ. ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ കരുതി സംഘമായി വനത്തിൽ പോയി ടെൻ്റ് കെട്ടി ദിവസങ്ങളോളം താമസിച്ച് തേൻ ശേഖരിക്ക ലാണ് പതിവ്. വൻമരങ്ങളിൽ ഏണികൾ വച്ചുകെട്ടിയാണ് കയറുക.
തേൻ ശേഖരിക്കുമ്പോൾ തേനീച്ചക്കുത്ത് ഏൽക്കാതിരിക്കാൻ രാത്രി യിലാണ് തേനെടുക്കുക. മൂന്ന് ദിവസം മുമ്പാണ് പ്രകാശനും മറ്റ് രണ്ടുപേരും കൂടി കർണാടക ഉൾവനത്തിൽ തേൻ എടുക്കാൻ പോയത്. അവിടെ വലിയമരത്തിൽ മൂന്ന് ഏണികൾ വച്ചുകെട്ടിയ ശേഷം രാത്രി യിൽ തേനെടുക്കാൻ മറ്റൊരാളും കൂടി പനയിൽ കയറി എങ്കിലും പ്രകാശൻ പിടിവിട്ട് താഴെ വീഴുകയാ യിരുന്നു.പ്രകാശന് അപസ്മാരം ഉണ്ടായതാണ് വീഴാൻ കാരണമെന്ന് പറയുന്നു. കൂടെയുള്ളവർ രണ്ട് പേരുംകൂടി രാത്രിയിൽ തന്നെ പ്രകാശനെ ചുമന്ന് കാടിന് പുറത്ത് ഇറങ്ങാൻ കുറേദൂരം നടന്ന ശേഷം ഫോൺ റെയ്ഞ്ച് ഉള്ളിടത്ത് വന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.കോട്ടഞ്ചേരിയിൽനിന്ന് ആളുകൾ 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് പ്രകാശനെ രാവിലെ ഞായർ എട്ടോടെ വനത്തിന് പുറത്ത് എത്തിച്ചത്.
മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർ ട്ടത്തിന് ശേഷം ചൊവ്വാഴ്ച കോട്ടഞ്ചേരിയിലെ വീട്ടുവ ളപ്പിൽ സംസ്‌കരിക്കും. ഭാര്യ രമ്യ. മക്കൾ: ശിവന്യ (രണ്ടാം ക്ലാസ് വിദ്യാർഥിനി, ഗവ.എൽപി സ്കൂൾ കൊന്നക്കാട്), ശിവ. കർണാടക കൊടക് ജില്ലയിൽ തണ്ണിമാനി വില്ലേജിൽ തലക്കാവേരി കെൻമ്രാസി മൊട്ടെ ഊരിലെ പരേതനായ പുട്ടയുടെയും ലളിത പിലയിയുടെയും മകനാണ്. സഹോദരങ്ങൾ: എച്ച് പി പ്രവീൺ, സവിത.
No comments