സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി
അപ്രഖ്യാപിത ലോഡ് ഷെഡിങ് എട്ടിന്‍റെ പണിയാണെന്നും ചൂടിനൊപ്പം വൈദ്യുതി കൂടി പോകുന്നത് ഉറക്കം നഷ്ടപ്പെടുത്തുകയാണെന്നും ജനങ്ങള്‍ പറയുന്നു. കനത്ത ചൂടിനിടെ കറന്റും പോയതോടെ അമ്പലപ്പുഴ കെഎസ്‍ബി സെക്ഷൻ ഓഫീസിൽ അർദ്ധരാത്രി മുതൽ പുലർച്ചെ വരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തൊടുപുഴയിൽ കെഎസ്ഇബി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പായ വിരിച്ച് കിടന്നു. കണ്ണൂരിൽ വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകിയായിരുന്നു പ്രതിഷേധം. ലോഡ് കൂടുമ്പോൾ കറന്റ് കട്ട് സ്വാഭാവികമെന്നാണ് ഇക്കാര്യത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ വിശദീകരണം.
റെഗുലേറ്ററി കമ്മീഷൻ അനുമതിയോടെ പുറത്തു നിന്ന് കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ് ഏക പോംവഴി. എന്നാൽ, അപ്പോള്‍ കറന്റ് ബില്ലിൽ ഷോക്ക് ഏൽക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട. പവര്‍ക്കട്ടില്ലാത്ത പത്തുവര്‍ഷങ്ങള്‍ എന്ന രീതിയിൽ നാടാകെ ഫ്ലക്സ് വെച്ച് പരസ്യം ചെയ്ത സർക്കാരിന് സാമൂഹികമാധ്യമങ്ങളിൽ പൊങ്കാലയാണ്. വിമർശകർ പ്രകൃതിയോട് ചോദിക്കണമെന്നാണ് മന്ത്രിയുടെ മറുപടി. ചൂടു കൂടിയതും മഴയില്ലാത്തതും വൈദ്യുതി ഉപഭോഗം വര്‍ധിക്കാനും ഉൽപാദനം കുറയാനും കാരണമായെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
No comments