ജോലിക്കിടെ കിണറിൽ വീണ് കാലിച്ചാനടുക്കം സ്വദേശി മരിച്ചു
നീലേശ്വരം : ജോലികഴിഞ്ഞ് മുകളിലേക്ക് കയറുന്നതിനിടയിൽ പിടിവിട്ട് കിണറില്‍ വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി ചികിത്സക്കിടെ ആശുപത്രിയില്‍ മരിച്ചു.
കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ കാവില്‍ വീട്ടില്‍ ചന്ദ്രന്‍ നായരുടെ മകന്‍ എ.രാജനാണ്(64) മരിച്ചത്. പുതുക്കൈ മേനിക്കോട്ട് കിണര്‍ ജോലിക്കിടെ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കില്‍ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ഭാര്യ : ഇന്ദിര. മക്കള്‍: ഐശ്വര്യ, വിനയ.
No comments