Breaking News

" നിധിൻരാജിന്റെ മരണത്തിന് ഉത്തരവാദികൾ ആയവരെ ഉടൻ അറസ്റ്റ് ചെയ്യണം " മലവേട്ടുവ മഹാസഭ കാസർഗോഡ് ജില്ലാക്കമ്മിറ്റി


വെള്ളരിക്കുണ്ട് : കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിധിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിന്‌ ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനുമുൻപിൽ കൊണ്ടുവരണമെന്ന് മലവേട്ടുവ മഹാസഭ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ നടമാടുന്ന ജാതിവെറിയുടെ ഇരയാണ് നിധിൻരാജ്. ജാതി വിവേചനം സമൂഹത്തിൽ നിന്നും ഇല്ലാതാക്കാൻ ശ്രമിച്ചാലും പലരുടെയും മനസ്സിൽ നിന്നും ഇല്ലാതായിട്ടില്ല എന്നതാണ് ഇത്തരം സംഭവത്തിൽ നിന്നും മനസ്സിലാക്കുന്നത്. നിധിൻരാജിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു. മലവേട്ടുവ മഹാസഭ ജില്ലാ പ്രസിഡന്റ് സി കെ കുഞ്ഞിരാമൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കണ്ണൻ പട്ളം അധ്യക്ഷനായി. പി കെ രാമചന്ദ്രൻ, ബിജു മുടന്തേൻപാറ,ചന്ദ്രൻ പുഞ്ച, പ്രഭാകരൻ,ബാലകൃഷ്ണൻ,രമ ഉദയപുരം എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശങ്കരൻ മുണ്ടമാണി സ്വാഗതവും ശിവപ്രകാശ് കാറഡുക്ക നന്ദിയും പറഞ്ഞു.

No comments