കാസറഗോഡ് ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റിന് തുടക്കമായി
കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന 2024-25 വർഷത്തെ ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റിന് തുടക്കമായി. കെ.സി.എ അംഗം മുഹമ്മദ് ജാനിഷ് ടി.എ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. കെ സി എ അപ്പക്സ് കൗൺസിലർ തളങ്കര നൗഫൽ, ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷാഹിദ് സി എൽ, ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷൻ ട്രെഷറർ സലാം ചെർക്കള, എക്സിക്യൂട്ടീവ് അംഗം അലി പ്ലാസ, ക്യൂറേറ്റർ ലത്തീഫ് പെർവാഡ്, മുഹമ്മദ് ഇജാസ് എന്നിവർ സംബന്ധിച്ചു. ഉൽഘാടന മത്സരത്തിൽ അറ്റ്‌ലസ് സ്റ്റാർ ആലമ്പാടി, ആലമ്പാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ 16 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അറ്റ്‌ലസ് സ്റ്റാർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ആസ്‌ക് ആലംപാടി-ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് കണ്ടെത്താനേ കഴിഞ്ഞുള്ളൂ.
No comments