Breaking News

കാസർഗോഡ് ഗവ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഒരു മാസത്തിനകം തുറക്കും.... ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ഉക്കിനടുക്കയിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രതിമാസ അവലോകനയോഗം ചേർന്നു.


കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ  അടുത്തമാസം പ്രവർത്തനം ആരംഭിക്കും. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ച്  വിദ്യാർത്ഥികൾക്ക്  താമസസൗകര്യം  തുറന്നു കൊടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ഉക്കിനടുക്കയിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നടത്തിയ പ്രതിമാസ അവലോകന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാസം ( മാർച്ചിൽ ) ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ  ഗവൺമെൻറ് മെഡിക്കൽ കോളേജ് സന്ദർശിച്ചാണ് എല്ലാ മാസവും അവലോകനയോഗം ചേരുന്നതിന് തീരുമാനിച്ചത്. കഴിഞ്ഞ മാസം ചേർന്ന യോഗത്തിൻ്റെ തീരുമാനപ്രകാരം ഹാർബർഎൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ക്യാമ്പസിനകത്ത്  റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട് . നിർമ്മാണംപാതിവഴിയിൽ നിലച്ചിരുന്ന ആശുപത്രികെട്ടിടത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു.  നിർമ്മാണം പുരോഗമിക്കുന്ന ഹോസ്റ്റലുകളുടെ വയറിങ് പ്രവർത്തികളും പൂർത്തിയാക്കി. 


മെഡിക്കൽ കോളേജ് ചുറ്റുമതിൽ നിർമ്മാണത്തിന് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കളക്ടർ നിർദ്ദേശിച്ചു, പ്രധാന കവാടത്തിൻ്റെ നിർമ്മാണം  ടെണ്ടർ നടപടി പൂർത്തീകരിച്ച് എത്രയും വേഗം ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. 


മെഡിക്കൽ കോളേജ് ലാബിൻ്റെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കാൻ നിർദേശം നൽകി. മെഡിക്കൽ കോളേജ് ആംബുലൻസ് അടുത്ത മാസം ഓടിത്തുടങ്ങും. കാൻ്റീൻ,  മോർച്ചറി, ദ്രവ മാലിന്യ സംസ്ക്കരണ പ്ലാൻ്റ്  ,പ്ലേഗ്രൗണ്ട് ,ഇൻഡോർ കോർട്ട് ,മറ്റു ഹോസ്റ്റലുകൾ എന്നിവയും നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും കളക്ടർ നിർദ്ദേശിച്ചു . മെഡിക്കൽ കോളേജിന് സമീപം ഗവനഴ്‌സിംഗ് കോളേജ് കെട്ടിടനിർമ്മാണം ആരംഭിക്കുന്നതിനും നടപടികൾ വേഗത്തിലാക്കാൻ കളക്ടർ നിർദ്ദേശം നൽകി.


കാസർകോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എ അരുൺകുമാർ, വൈസ് പ്രിൻസിപ്പാൾ ഡോ. ടി ജി സിന്ധു, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ആർ പ്രവീൺ ജനറൽ മെഡിസിൻ എച്ച് ഒ ഡി ഡോ ആർ ഹരികൃഷ്ണൻ, ഫോറൻസിക് മെഡിസിൻ എച്ച്  ഒ ഡി ഡോപി ടി രതീഷ്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പി എസ് ശോഭ, എംബിബിഎസ് ഹോസ്റ്റൽ  അസിസ്റ്റന്റ് വാർഡൻ ഡോക്ടർ കന്തെ ഇളങ്കോവൻ എൽ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ്,കെ ഡബ്ല്യു എ അസിസ്റ്റന്റ് എൻജിനീയർ ജി മഞ്ജു, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ പി രേഷ്മ, ഹാർബർ എൻജിനീയറിങ് അസിസ്റ്റന്റ് എൻജിനീയർ എം രാജീവൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ  കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ വി ചന്ദ്രൻ കിറ്റ്കൊ പ്രതിനിധികളായ വി നിധിൻ, ടോണി ജോർജ് എന്നിവർ പങ്കെടുത്തു.


ജില്ലാ കളക്ടറോടൊപ്പമാണ്   മെഡിക്കൽ

വിദ്യാർത്ഥികൾ ആദ്യമായി മാസങ്ങളായി കാണാൻ കാത്തിരുന്ന ഹോസ്റ്റൽ കെട്ടിടം  സന്ദർശിച്ചത് . മെഡിക്കൽ കോളേജ് കാമ്പസിലേക്കുള്ള യാത്രാക്ലേശവും താമസസൗകര്യ പ്രതിസന്ധിയും പരിഹരിക്കാൻ ഇടപ്പെട്ടതിന് വിദ്യാർത്ഥികൾ കളക്ടറോട് സന്തോഷം പങ്കുവെച്ചു. കോളേജ് ബസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു.

No comments