മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന ആശയത്തെ മുൻ നിർത്തി കോളംകുളം ഇ എം എസ് വായനശാല വായന കളരി സംഘടിപ്പിച്ചു
കോളംകുളം :ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന ആശയത്തെ മുൻ നിർത്തി കോളംകുളം ഇ എം എസ് വായനശാല വായന കളരി സംഘടിപ്പിച്ചു. അധ്യാപകനും എഴുത്ത്കാരനും നാടൻ പാട്ട് കലാകാരനുമായ ഷൈജു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എ ആർ സോമൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി കെ നാരായണൻ സ്വാഗതവും പി രമ്യ നന്ദിയും പറഞ്ഞു. വി എസ് സവിത, സോയ തുടങ്ങിയവർ സംസാരിച്ചു.
No comments