കോടോം ബേളൂർ ഐ ടി. ഐ ട്രെയിനീസ് കൌൺസിൽ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രൻ നിർവഹിച്ചു
ഒടയംചാൽ : കോടോം ബേളൂർ ഐ ടി. ഐ ട്രെയിനീസ് കൌൺസിൽ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു . ഐ ടി ഐക്ക് വേണ്ടി പുതുതായി 7 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടം ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സനും വാർഡു മെമ്പറുമായ സന്ധ്യ പി.സി അധ്യക്ഷത വഹിച്ചു. ട്രെയിനീസ് കൗൺസിൽ ചെയർമാൻ ശരത് രാജ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ (UD)7. സലിം. ആർ കെ. സ്റ്റാഫ് സെക്രട്ടറി പങ്കജാക്ഷൻ ഇൻസ്ട്രക്ടർമാരായ ജോബി, ജൂവിൻ സുധാകരൻ ബിന്ദു എന്നിവർ ആശംസകൾ പറഞ്ഞു. ജനറൽ സെക്രട്ടറി സഞ്ജിത്ത് നന്ദിയും അറിയിച്ചു.
No comments