മലയാറ്റുകര ക്വാറിക്കെതിരായ സമരത്തിന് പിന്തുണയേറുന്നു ; ലൈസൻസ് റദ്ദ് ചെയ്യണമെന്ന് യുവമോർച്ച
തായന്നൂർ : ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിന് ചുറ്റുപാടും ആദിവാസി ഊരുകളും സാധാരണക്കാരും താമസിക്കുമ്പോൾ ജനങ്ങളുടെ ജീവന് യാതൊരു പ്രാധാന്യവും കൽപിക്കാതെ പണവും വ്യക്തി താത്പര്യവും നോക്കി വൻകിട ക്വാറിക്ക് അനുമതി നൽകിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് കൊല്ലാലിൻ അശ്വിൻ പറഞ്ഞു. മലയാറ്റുകരയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്രഹ സമരപന്തലിൽ പിന്തുണയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് ടി മോർച്ച ഭാരവാഹികളായ നാരായണ നായിക്ക് , ടി. ഡി ഭരതൻ , ഉണ്ണികൃഷ്ണൻ കെ, ലീല സി. കെ , സനീഷ് കാനം ,രാജൻ എം , ശ്രീജ രമേശൻ തുടങ്ങിയവരടങ്ങിയ സംഘമാണ് സമരപന്തലിൽ എത്തിയത്. ചന്ദ്രൻ വേങ്ങച്ചേരിയുടെ അദ്ധ്യക്ഷതയിൽ
പാർവതി,വിജി, മാധവൻ, അനിത, പ്രിയ,രാധ രമേശൻ,ശില്പ സുരേഷ് എന്നിവരും സംസാരിച്ചു.എം ഡി രാജൻ സ്വാഗതവും, ഹരി കുഴിക്കോൽ നന്ദിയും പറഞ്ഞു
No comments