കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ വാർഷികാഘോഷം നടന്നു സ്കൂൾ മാനേജർ കെ സുശീല ഉദ്ഘാടനം ചെയ്തു
കരിന്തളം:കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്‌കൂളിൻ്റെ 62-ാം വാർഷികാഘോഷം സ്‌കൂൾ അങ്കണത്തിൽ വെച്ച് സാംസ്‌കാരിക സമ്മേളനത്തോടും കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളോടും കൂടി നടന്നു. വാർഷികാഘോഷം സ്കൂൾ മാനേജർ കെ സുശീല ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് വി വി രാജ്മോഹൻ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു .എം പിടിഎ പ്രസിഡണ്ട് പി അമൃത,പി ടി എ വൈസ് പ്രസിഡണ്ട് വി കെ ഗിരീഷ്,എസ് കെ ജി എം എ യു പി സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ബൈജു,സീനിയർ അസിസ്റ്റൻറ് ദീപ ജോസഫ് എന്നിവർ സംസാരിച്ചു.എച്ച് എം സജി പി ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ വിമൽദാസ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
No comments