Breaking News

കോൺക്രീറ്റുകൾ അടർന്നുവീണു കമ്പികൾ തുരുമ്പെടുത്തു.. ആറിലകണ്ടം- ചെന്നെടുക്കം റോഡിലെ കൽബർട്ട് അപകട ഭീഷണിയിൽ തുടരുന്നു ; നടപടിയെടുക്കാതെ അധികൃതർ


കുന്നുംകൈ ഈസ്റ്റ്‌ വാർഡ് 16'  വാർഡ് 3   ആറിലകണ്ടം ചെന്നെടുക്കം റോഡ് ബന്ധിപ്പിച്ചിട്ടുള്ള കൽബർട്ട് അപകട ഭീഷണിയിൽ   വർഷങ്ങൾ പഴക്കമുള്ള കൽബർട്ട് ന്റെ അടിഭാഗം കോൺക്രീറ്റുകൾ അടർന്നുവീണു  കോൺക്രീറ്റിന് ഉപയോഗിച്ച കമ്പികൾ  തൂങ്ങി കിടക്കുന്ന അവസ്ഥയിലാണ്  ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുന്ന  ഒരു കൽബർട്ട് കൂടിയാണ്ആറിലകണ്ടം ഭാഗത്തുള്ള  ഈ കൽബർട്ട്  നിലവിൽ കാലിക്കടവ് പുതിയ പാലം വന്നതോടുകൂടി അനുദിനം വാഹനങ്ങൾ കൂടുതലായി കടന്നു പോകുന്ന ഈ കൽബർട്ട്  നിലവിൽ സ്ഥിതി വളരെ മോശപ്പെട്ടതാണ് 

 ഇവിടെ പുതിയ വിസിബി കം ബ്രിഡ്ജ് നിർമ്മിച്ചു ഈ  പ്രദേശത്തുള്ളവർക്ക്   ജലക്ഷാമത്തിന് പരിഹാരവും  സുഖമായി വാഹനങ്ങൾ കടന്നു പോകുന്നതിന് ആവശ്യമായ   ബി സി വി കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് വേണ്ടി  2019 ൽ   പി കെ ബഷീർ ആറിലകണ്ടം വെസ്റ്റ് ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും

 അതിന്റെ തുടർനടപടി പ്രകാരം  അന്നത്തെ ഭരണസമിതി റെസലൂഷൻ പാസാക്കുകയും  മൈനർ ഇറിഗേഷനിലേക്ക് അത് ഫോർവേഡ് ചെയ്തിരുന്നു അതിന്റെ അടിസ്ഥാനത്തിൽ  മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളാം എന്ന്  ഉറപ്പു നൽകുകയും ചെയ്തിരുന്നു.അതിനുശേഷം ഇതുവരെ അതിന്മേൽ ഒരു നടപടി ഉണ്ടായിട്ടില്ല

 ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്  അനുകൂലമായ നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു ഈ പ്രദേശത്തെ വിസിബി കം ബ്രിഡ്ജ് നിർമിക്കുന്നതിന് ആവശ്യമായ  നടപടികൾ കൈക്കൊള്ളുന്നതിന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  സാബു അബ്രഹാം, വെസ്റ്റിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി  അനു   എന്നിവരുടെ  ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി ഇടപെടലുകൾ നടത്തണമെന്ന്  ഡിവൈഎഫ്ഐ നേതാവ് പി കെ ബഷീർ ആറിലകണ്ടം ആവശ്യപ്പെട്ടു

No comments