മുക്കട പരപ്പച്ചാലിൽ നടന്ന അപകടത്തിൽ പരിക്ക് പറ്റിയവരിൽ കാഞ്ഞങ്ങാട് സ്വദേശികളും
കുന്നുംകൈ : പരപ്പച്ചാൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 7.30 മണിയോടെ ആണ് അപകടം. തമിഴ്നാട്ടിൽ നിന്നും വളം കയറ്റി നീലേശ്വരം വഴി കുന്നുംകൈ ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശികളായ അഷകർ, മൊയ്തു, തമിഴ്നാട് സ്വദേശി വരദരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അഷകർ, വരദരാജ് എന്നിവരെ കാസർകോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി. മൊയ്തു തേജസിനെ ഹോസ്പിറ്റലിലും ചികിൽസയിലാണ്. സ്ഥിരം അപകടമേഖലയായ ഇവിടെ നേരത്തെയും അപകടം നടന്നിരുന്നു. സിമെന്റ് കയറ്റി വന്ന ലോറി മറിഞ്ഞു രണ്ട് പേർ മരിച്ചിരുന്നു. അത് ശേഷം ഗ്യാസ് നിറച്ച ലോറിയും അപകടത്തിൽ പെട്ടിരുന്നു.
No comments