Breaking News

കാഞ്ഞങ്ങാട് കടപ്പുറത്ത് മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 135 ലിറ്റർ വിദേശ മദ്യം പിടികൂടി രണ്ടുപേർ പിടിയിൽ


കാസർഗോഡ് : ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. വി രഞ്ജിത്ത് ഉം പാർട്ടിയും ചേർന്നു ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ  കാഞ്ഞങ്ങാട് കടപ്പുറം ദേശത്ത് വെച്ച് KA 19 ME 0196 നമ്പർ  മാരുതി സ്വിഫ്റ്റ് കാറിൽ  ഗോവ സംസ്ഥാനത്ത് മാത്രം വില്പനാധികാരമുള്ള 135 ലിറ്റർ മദ്യം കടത്തികൊണ്ടുവന്നത്  ലതേഷ് പുജാരി  S/o സദാനന്ദ പൂജാരി, ദക്ഷിണ കന്നഡ ജില്ല

സുരേഷ് ബി.പി S/o പക്കീരൻ, ബദ്രുടുക്ക ദേശം എന്നിവരെ കസ്റ്റഡിയിലെടുത്ത് ഒരു അബ്കാരി കേസെടുത്തു. രണ്ടാം പ്രതി സുരേഷ് ബി.പി സ്ഥിരമായി  മംഗലാ പുരത്തുനിന്നും കാസർഗോഡ് ജില്ലയിലെ പലഭാഗങ്ങളിലേക്ക് മദ്യം എത്തിക്കുന്ന പ്രധാനിയു മുൻ അബ്കാരി കേസിലെ പ്രതിയുമാണ്  പാർട്ടിയിൽ  സിവിൽ എക്സൈസ് ഓഫീസർമാരായ  അതുൽ ടി വി, ഷിജിത്ത് വി വി , ശൈലേഷ് കുമാർ പി,  മഞ്ജുനാഥൻ വി, മോഹനകുമാർ. എൽ   എന്നിവരും ഉണ്ടായിരുന്നു.

No comments