Breaking News

യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ വധിക്കാന്‍ ശ്രമം: 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തൃക്കരിപ്പൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ (43) യും പ്രവർത്തകരെയും അശ്ലീല ഭാഷയിൽ ചീത്തവിളിച്ച് ഭീഷണിപ്പെടുത്തി ഇടിവള കൊണ്ട് സ്ഥാനാർത്ഥിയുടെ നെഞ്ചിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും വീണ്ടും ഇടിവള കൊണ്ട് തലയ്ക്ക് ഇടിക്കാൻ ശ്രമിക്കുന്ന സമയം മാറിയില്ലായിരുന്നുവെങ്കിൽ മർമ്മസ്ഥാനത്ത് കൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നുവെന്ന പരാതിയിൽ 25 ഓളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള പത്തോളം വകുപ്പുകൾ പ്രകാരം ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് നെഹ്റു കോളജിലെ എസ്.എഫ്.ഐ കോളേജ് യൂണിയൻ ചെയർമാൻ കെ.വി. അഭിരാം,ജിതിൻ രാം, പി.യു. മിഥുൻ, ബ്രിജേഷ്, സൽമാൻ ഹാരിസ്, നിഖിലേഷ്, വിഷ്, ഗൗതം, ആദിത്യൻ നീലങ്കര, ആദിത്യൻ കാഞ്ഞങ്ങാട്, കെ.വി.ആദിൽ എന്നിവർക്കും കണ്ടാലറിയാവുന്ന 14 പേർ ഉൾപ്പെടെ 25 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് 3 മണിക്കാണ് സംഭവം. പരാതിക്കാരന്റെ കൂടെയുണ്ടായിരുന്ന ലുക്മാൻ ഹക്കീം (25), വിഷ്ണു വത്സൻ (20), അബ്ദുൾനഫീഖ് ഇകെ. (20), അഹമ്മദ് മുസ്തഫ (38) എന്നിവരെയും പ്രതികൾ ഇടി വളകൊണ്ട് മർദ്ദിച്ചു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

No comments