ചീമേനി ചെമ്പ്രകാനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചീമേനി ചെമ്പ്രകാനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൈക്കടപ്പുറം വേണുഗോപാല്‍ മെമ്മോറിയല്‍ യുപി സ്‌കൂളിന് സമീപത്തെ പരേതനായ കുഞ്ഞികണ്ണന്‍ - ബേബി ദമ്പതികളുടെ മകന്‍ സന്തോഷ് (40) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് റഫീഖിനെ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചീമേനിയില്‍ നിന്നും ചെറുവത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ എതിരെ വന്ന പിക്കപ്പ് വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബാര്‍ബര്‍ തൊഴിലാളിയാണ് മരണപ്പെട്ട സന്തോഷ്. ഭാര്യ: ബീന. മക്കള്‍: ഹരിനന്ദനന്‍, രുദ്രതേജ്. സഹോദരങ്ങള്‍: സതീഷ്, സുബാഷ്.
No comments