പൊയിനാച്ചി പറമ്പയിൽ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ വീടിന്റെ ഏണിപ്പടിയിൽ തൂങ്ങി മരിച്ചു
കാസർകോട് : പൊയിനാച്ചി, പറമ്പയിൽ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ വീടിന്റെ ഏണിപ്പടിയിൽ തൂങ്ങി മരിച്ചു. പറമ്പിലെ പരേതനായ കൃഷ്ണന്റെ മകൻ സി.രവി(51)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് രവിയെ വീടിന്റെ പിൻഭാഗത്തുള്ള ഇരുമ്പ് ഏണിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മേൽപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: അമ്മിണി. ഭാര്യ: പ്രേമ. മക്കൾ: ശരൺ കൃഷ്ണൻ, ശ്രാവൺ കൃഷ്ണൻ. സഹോദരങ്ങൾ: ബേബി, ലളിത, മീനാക്ഷി.
No comments