മാവുങ്കാല്‍ ജംഗ്ഷനില്‍ 5 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം മലയോരത്തേക്ക് വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കുക
മാവുങ്കാൽ: നാഷണൽ ഹൈവേ 66ന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, കാഞ്ഞങ്ങാട് മാവുങ്കാൽ ജംഗ്ഷനിൽ ഡ്രെയിനേജ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിൽ കുഴിയെടുക്കുന്നതിനാൽ 24 മുതൽ രാവിലെ 8 മണി മുതൽ 5 ദിവസത്തേക്ക് ഈ വഴിയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
കണ്ണൂർ ഭാഗത്ത് നിന്ന് കാസർകോട്, പാണത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ: കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും കെ എസ് ടി പി റോഡിൽ പ്രവേശിച്ച്, മടിയൻ, വെള്ളിക്കോത്ത് റോഡ് വഴി മൂലകണ്ടം എത്തി യാത്ര തുടരേണ്ടതാണ്. ?
കാസർകോട് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആറങ്ങാടി വഴി കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ എത്തി. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടതാണയെന്ന് അധികൃതർ അറിയിച്ചു.
No comments