നെരോത്ത് പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്രം നവീകരണ പുന: പ്രതിഷ്ഠാ ബ്രഹ്മകലശ മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ
കാഞ്ഞങ്ങാട്: 68 വർഷത്തിന് ശേഷം നെരോത്ത് പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്രം നവീകരണ പുന: പ്രതിഷ്ഠാ ബ്രഹ്മകലശ മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആദികാലത്ത് മൂലസ്ഥാനത്ത് പരശുരാമനാൽ പ്രതിഷ്ഠിതമായ വാഴും കുളങ്ങര ദുർഗ്ഗാ ഭഗവതിയും വെൺമഴുവിൽ പരശുരാമ സങ്കൽപ്പവുമാണ് ഇവിടെ ഉണ്ടായിരുന്ന ആരാധന. പെരട്ടൂർ ഭഗവതി ക്ഷേത്രം, കുളങ്ങര ഭഗവതി ക്ഷേത്രം, മേക്കോടോത്ത് ചാമുണ്ഡി, തൃക്കണ്ണാടപ്പന്റെ (മുന്നായരീശ്വരൻ ), കേളോത്ത് ചാമുണ്ഡി,മടിയൻ ക്ഷേത്രപാലകനീശ്വരൻ, പള്ളിയറ, വിഷ്ണുമൂർത്തി തുടങ്ങി ഏഴോളം ക്ഷേത്രങ്ങളും പള്ളിയറുകളും തറകളുമാണ് മൂന്ന് കോടിയോളം രൂപയുടെ ചിലവിൽ പുതുക്കി പണിതത്. തുളൂർ വനവാസിനി മഞ്ഞടുക്കത്ത് ഭഗവതി, വേട്ടക്കൊരു മകൻ, വൈരജാതൻ, കാളരാത്രി, നടയിൽ ഭഗവതി, കുതിരക്കാളി, ചീരമ്മ, മുളവന്നൂർ ഭഗവതി, പനയാലപ്പൻ, ശാസ്താവ്, മാഞ്ഞാളമ്മ, മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂർത്തി, കുളങ്ങര ദുർഗ്ഗാ ഭഗവതി, നാഗരാജാവ്, നാഗകന്യക, തുവക്കാളി, ഇരുവർ വീരന്മാർ, കാലിച്ചാൻ ദേവൻ, പടിഞ്ഞാർ ചാമുണ്ഡി, ഗുളികൻ, ചക്കനാർ പോതി, കിഴക്കൻ ദൈവം, ചെറിയ ഗുരുതിക്കളം, വലിയ ഗുരുതിക്കളം, മുതലായ ദേവ സങ്കേതങ്ങൾ ഉൾപ്പെടുന്ന പുണ്യ ഭൂമികയാണ് നെരോത്ത് ശ്രീ പെരട്ടൂർ കോവിലകം ഭഗവതി ക്ഷേത്രം. ഇവിടെയാണ് ഏപ്രിൽ 24 മുതൽ മെയ് 1 വരെ നവീകരണ പുന: പ്രതിഷ്ഠാ ബ്രഹ്മകലശ മഹോൽസവം നടക്കുന്നത്. 24 ന് ഉച്ചക്ക് 2 ന് ക്ഷേത്ര ദേവസ്വം കമ്മറ്റി, പ്രാദേശിക നെരോത്ത് ആഘോഷ കമ്മറ്റി, മാതൃസമിതി,വിവിധ ക്ഷേത്ര കഴകങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കലവറ നിറയ്ക്കൽ വാഹന ഘോഷയാത്ര. നമ്പ്യാർ കൊച്ചി ക്ഷേത്രകമ്മാനത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് പെരട്ടൂർ കുലോത്ത് സമാപിക്കും. വൈകിട്ട് 5 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അലമ്പാടി പടിഞ്ഞാറ്റയിൽ പത്മനാഭ പട്ടേരി, എടനീർ മഠം സച്ചിദാനന്ദ ഭാരത സ്വാമികൾ എന്നിവരെ പൂർണ്ണ കുംഭത്തോടുകൂടിയുള്ള ആചാര്യവരവേൽപ്പ്. 6 ന് സമൂഹ പ്രാർത്ഥന.തുടർന്ന് ആചാര്യ വരണം, പശുദാന പുണ്യാഹം, സുദർശന ഹോമം, അങ്കുരാരോപണം, പ്രസാദ ശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തു കലശ പൂജ, വാസ്തു ബലി, വാസ്തു കലശാഭിഷേകം, രാത്രി പൂജ. നടക്കുന്ന സാംസ്കാരിക സമ്മേളനം സച്ചിദാനന്ദ ഭാരതി സ്വാമികൾ ഉദ്ഘാടനം ചെയ്യും. പെരട്ടൂർ ചന്ദ്രൻ മുത്തായർ (നെരോത്തച്ഛൻ)അദ്ധ്യക്ഷനാവും. ജനറൽ കമ്മിറ്റി ചെയർമാൻ കൃഷ്ണൻ കരിമ്പിൽ വൈസ് ചെയർമാൻ മാരായ കെ. ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, ശിവാനന്ദൻ മാസ്റ്റർ തച്ചങ്ങാട്, പ്രഫ. പി.രഘുനാഥ്,കരുണാകരൻ തിമിരി പ്രോഗ്രാം കമ്മറി ചെയർമാൻ ബിന്ദുരാജ് പെരട്ടൂർ എന്നിവർ സംബന്ധിക്കും.പൊരട്ടൂർ ദേവസ്വം സെക്രട്ടറി ശശിധരൻ പെരട്ടൂർ സ്വാഗതവും പ്രസിഡന്റ് രാഘവൻ പെരട്ടൂർ നന്ദിയും പറയും. 25 ന് രാവിലെ 5.00 മണിമുതൽ ഗണപതി ഹോമം, വിവിധ പൂജാദി കർമ്മങ്ങൾ.വൈകിട്ട് 5ന് മുളവന്നൂർ ഭഗവതി ക്ഷേത്ര കഴകം അവതരിപ്പിക്കുന്ന പൂരക്കളി 6.30 മുതൽ തിരുവാതിര,കൈകൊട്ടികളി, മംഗലം കളി. രാത്രി 8.30 ന് പൂക്കൾ രാഘവൻ ടീം അവതരിപ്പിക്കുന്ന നാടകം 'മഞ്ഞ് പെയ്യുന്ന മനസ്സ് ,. 26 ന് വൈകിട്ട് 6 മണി മുതൽ സിനിമാറ്റിക്ഡാൻസ്, നെരോത്ത് കുടുംബാംഗങ്ങളുടെ നാടൻ പാട്ട്.27ന് വൈകിട്ട് 3 ക്ഷേത്ര കുടുംബ സംഗമം.കുടുംബത്തിലെ സംഗീതം എന്ന വിഷയത്തിൽ ബാലചന്ദ്രൻ കൊട്ടോടി ക്ലാസ്സെടുക്കും. 6ന് സെമി ക്ലാസിക്കൽ ഡാൻസ്, ക്ലാസിക്കൽ നൃത്തസന്ധ്യ, 7 ന് പരപ്പ തളിയിൽ ക്ഷേത്ര ഭജന സമിതിയുടെ ഭജന . 28 ന് വിവിധ പൂജാദികർമ്മങ്ങൾ. 29 ന് രാവിലെ 5ന് മഹാഗണപതി ഹോമം, ശയ്യയിൽ പൂജ, പ്രസാദപ്രതിഷ്ഠ തുടർന്ന് രാവിലെ 9.48 മുതൽ 11.25 വരെയുള്ള മിഥുനം രാശി ശുഭ മുഹൂർത്തത്തിൽ ദേവി പ്രതിഷ്ഠ ശ്രീ പെരട്ടൂർ ഭഗവതിയമ്മയുടെയും ശ്രീ മടിയൻ ക്ഷേത്രപാലകനിരീശ്വരന്റെയും പ്രതിഷ്ഠ . " തുടർന്ന ഉപദേവിദേവൻമാരുടെയും പ്രതിഷ്ഠ, കുംഭേഷകലാശാഭിഷേകം, നിദ്രാകലശാഭിഷേകം, ജീവകലശാഭിഷേകം, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, പ്രതിഷ്ഠാബലി, മഹാപൂജ, പൂജ, പ്രാർത്ഥന, പ്രസാദ വിതരണം . വൈകിട്ട് 6 മണി മുതൽ കേളോത്ത് ചാമുണ്ഡി ദേവസ്ഥാനം പ്രതിഷ്ഠാ മഹോത്സവ പരിപാടികൾ. 7മണി മുതൽ തിരുവാതിര,കൈകൊട്ടിക്കളി. രാത്രി 8 ന് ജനനി കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന നാടകം ചൂട്ട്. 30 ന് രാത്രി 7.30ന് പെരട്ടൂർ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന ഫ്യൂഷൻ തിരുവാതിര, 8 ന് ഐഡിയ സ്റ്റാർ സിങ്ങർ സിസൺ 9 ഫെയിം ബൽറാം ആന്റ് ടീം അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ലൈവ് ഗാനമേള. 1 ന് രാവിലെ 5ന് ഗണപതി ഹോമം, പ്രസാദ പ്രതിഷ്ഠ, 10 മണി മുതൽ 11.25 വരെയുള്ള മുഹൂർത്തത്തിൽ കേളോത്ത് ചാമുണ്ഡിയമ്മയുടെ പ്രതിഷ്ഠാകർമ്മം. തുടർന്ന് ഉപദേവന്മാരുടെ പ്രതിഷ്ഠ. കുംഭേശ കലശാഭിഷേകം, നിദ്രാ കലശാഭിഷേകം, ജീവ കലശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം, പ്രതിഷ്ഠാ ബലി, മഹാപുജ, പ്രസാദ വിതരണം. എല്ലാ ദിവസം ഉച്ചക്ക് ഭക്തജനങ്ങൾക്ക് അന്ന പ്രസാദവും ഏർപ്പെടുത്തിയിട്ടുണ്ട്.വാർത്താസമ്മേളനത്തിൽ ജനറൽ കമ്മിറ്റി ചെയർമാൻ കരിമ്പിൽ കൃഷ്ണൻ, ജനറൽ കൺവീനർ പി.വി. ശശിധരൻ, വൈസ് ചെയർമാൻമാരായ ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, പ്രൊഫസർ പി. രഘുനാഥ്, ആഘോഷകമ്മിറ്റി ചെയർമാൻ ബിന്ദു രാജ്, കൺവീനർ മിഥുൻ നാരായണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
No comments