വെള്ളരിക്കുണ്ട് : 26നും 27നും വടകരയിൽ നടക്കുന്ന സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിലേക്ക് ജില്ലാ ടീമിനെ പരിശീലിപ്പിക്കുന്നത് അച്ഛനും മകളും. ബളാൽ കല്ലൻചിറയിലെ കെ.സി. ആന്റണിയും മകൾ അലീന ഹേമന്തുമാണിവർ. അലീന ചീഫ് കോച്ചും ആന്റണി അസിസ്റ്റന്റുമാണ്. പൊരിവെയിൽ കൂസാതെ വെള്ളരിക്കുണ്ട് സ്കൂൾ മൈതാനത്ത് 14 താരങ്ങളെ മത്സരത്തിന് ഒരുക്കുന്ന തിരക്കിലാണിവർ. മുൻ ദേശീയ താരമാണ് അലീന ഹേമന്ത്. ബി.പി.എഡ്., എൻ.ഐ.എസ്. വിജയിയാണ്. ഇൻഡോനീഷ്യയിൽനിന്ന് എഫ്.ഐ.വി.ബി. ലെവൽ വൺ പരിശീലനപരീക്ഷ പാസായിട്ടുണ്ട്. ഇതിന്റെ രണ്ടാം ലെവൽ പരീക്ഷക്കുള്ള ഒരുക്കത്തിലാണ് അലീന. സംസ്ഥാന വോളിബോൾ അസോസിയേഷന്റെ പരിശീലനയോഗ്യത നേടിയിട്ടുള്ള ആന്റണി നിരവധിതവണ ജില്ലാ ടീമിന്റെ പരിശീലകനായിട്ടുണ്ട്. സംസ്ഥാന ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്.
No comments