Breaking News

പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം നിർത്തലാക്കി; കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ന് നൈറ്റ് മാർച്ച് നടത്തും


പൂടംകല്ല്: പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കുന്നു. ഇന്ന്  (ഏപ്രിൽ 17, വെള്ളിയാഴ്ച) വൈകുന്നേരം 6:30-നാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്.

ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് കോൺഗ്രസ് തീരുമാനം. മലയോര മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമായിരുന്ന രാത്രികാല സേവനം പുനഃസ്ഥാപിക്കണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം. ജനകീയ പ്രതിഷേധത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കുചേരണമെന്ന് കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി അറിയിച്ചു.



No comments