Breaking News

ആകാശപ്പാത അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ തീരുമാനം ; 28ന് വൈകിട്ട് 4 മണി മുതൽ മുതൽ 6 മണിവരെ നീലേശ്വരം നഗരത്തിൽ ഹർത്താൽ


ആകാശപ്പാത അനിവാര്യമാണെന്ന് ആവശ്യപ്പെട്ട്  സമരം ശക്തമാക്കാൻ നഗരസഭയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 28ന് വൈകിട്ട് 4 മണി മുതൽ മുതൽ 6 മണിവരെ നീലേശ്വരം നഗരത്തിൽ ഹർത്താൽ ആചരിക്കും. അന്ന് വൈകീട്ട് അഞ്ചു മണിക്ക് വിപുലമായ ജനകീയ കൺവെൻഷൻ നടക്കും.  തുടർന്ന് 29 മുതൽ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ അനിശ്ചിതകാല സമരവും തുടങ്ങും. ഇപ്പോൾ നിർമ്മിക്കുന്ന ഉയരപ്പാതയിലൂടെ താത്കാലികമായി ഗതാഗതം ആരംഭിക്കാനുള്ള നീക്കം തടയാനും യോഗം തീരുമാനിച്ചു.  ഇതിൻ്റെ ഭാഗമായി നഗരസഭ കൗൺസിലർമാരുടെയും  അഡ്ഹോക് കമ്മിറ്റിഭാരവാഹികളുടേയും നേതൃത്വത്തിൽ ദേശീയ പാതയിൽ ഉയരപ്പാതയുടെ ഇരു ഭാഗവും ഗതാഗതം നിരോധിച്ചു കൊണ്ടുള്ള ബാനർ സ്ഥാപിച്ചു. സമരം ശക്തിപ്പെടുത്താൻ  26 ന് വിവിധ സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ- തൊഴിലാളി സംഘടന പ്രതിനിധികളുടെ എന്നിവരുടെ യോഗം നടക്കും.

No comments