Breaking News

കാസർകോട് വീണ്ടും സൂര്യാഘാതം റിപ്പോർട്ടു ചെയ്തു ചൗക്കി, കല്ലങ്കൈയിലെ അക്ഷയ് (25) എന്നയാൾക്കാണ് സൂര്യാഘാതമേറ്റത്. പെയ്ന്റിംഗ് തൊഴിലാളിയാണ്


കാസർകോട്: കാസർകോട് വീണ്ടും സൂര്യാഘാതം റിപ്പോർട്ടു ചെയ്തു. ചൗക്കി, കല്ലങ്കൈയിലെ അക്ഷയ് (25) എന്നയാൾക്കാണ് സൂര്യാഘാതമേറ്റത്. പെയ്ന്റിംഗ് തൊഴിലാളിയാണ്. ആലംപാടിയിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്നതിനിടയിലാണ് ആഘാതം അനുഭവപ്പെട്ടത്. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും അസ്വസ്ഥത കൂടിയതോടെ പരിശോധിച്ചപ്പോഴാണ് പുറം ഭാഗത്ത് പൊള്ളിയതിന്റെ പാടുകൾ കണ്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. അതിനു ശേഷം ജോലിക്ക് പോകാതെ വിശ്രമിക്കുകയാണെന്നു അക്ഷയ് പറഞ്ഞു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്, അജാനൂരിൽ 13കാരന് സൂര്യാഘാതം അനുഭവപ്പെട്ടിരുന്നു. ഫുട്ബോൾ കളിക്കുന്നതിനിടയിലാണ് സംഭവം. അതേ സമയം സംസ്ഥാനത്ത് 12 ജില്ലകളിലും ശനിയാഴ്ച ഉയർന്ന താപനില അനുഭവപ്പെട്ടു. തിരുവനന്തപുരം, വയനാടു ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി;40 ഡിഗ്രി സെൽഷ്യസ് . കാസർകോട്ട് ശനിയാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസാണ്.

No comments