സ്കൂട്ടറിൽ കടത്തുകയായിരുന്ന 19.340 ഗ്രാം എം ഡി എം എയുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു
കാസർകോട്: സ്കൂട്ടറിൽ കടത്തുകയായിരുന്ന 19.340 ഗ്രാം എം ഡി എം എയുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. ദക്ഷിണ കർണ്ണാടക പെരുമണ്ണൂർ, പല്ലക്കല്ലാപ്പുവിലെ എസ് എം മൻസിലിൽ സയ്യിദ് അഫ്രീദി (28)യെ ആണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസ് എസ് ഐ സി സനിത് എന്നിവർ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഷിറിയ, മുട്ടത്ത് വച്ചാണ് അറസ്റ്റ്. പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയിൽ മുട്ടം സർവ്വീസ് റോഡിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട കർണ്ണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തിൽ എ എസ് ഐ മാരായ സുധീഷ്, അതുൽറാം, സിവിൽ പൊലിസ് ഓഫീസർമാരായ സജീഷ്, മഹേഷ് എന്നിവരും ഉണ്ടായിരുന്നു.
No comments