പനത്തടി നെല്ലിക്കുന്ന് പഠനമുറിയിൽ 'മയിൽപ്പീലി 2026' പഠനോത്സവം സംഘടിപ്പിച്ചു വാർഡ് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു
പാണത്തൂർ: കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പനത്തടിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെല്ലിക്കുന്ന് സാമൂഹ്യ പഠന മുറിയിൽ കുട്ടികൾക്കായി പഠനോത്സവം സംഘടിപ്പിച്ചു
'മയിൽപ്പീലി 2026' എന്ന പേരിൽ സംഘടിപ്പിച്ച പഠനോത്സവം വാർഡ് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു.കളിക്കാം രസിക്കാം അറിവ് നേടാം' എന്ന സന്ദേശവുമായാണ് പരിപാടി ഒരുക്കിയത്.
ഊര് മൂപ്പൻ ബാലൻ എൻ. അധ്യക്ഷത വഹിച്ചു.കുമാരനെല്ലൂർ എ എം ടി എം ജി.എച്ച്.എസ്.എസിലെ അധ്യാപിക, മഞ്ജു കെ.പി,കുമ്പഡാജെ ജി ജെ ബി എസിലെ അധ്യാപിക രേണുക എം ആർ എന്നിവർ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സെടുത്തു.
വിഷ്ണു (CSW പനത്തടി), ബിജിത (കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ്), എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.കലാപരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും രേണുക ടീച്ചറുടെയും, മഞ്ജു ടീച്ചറുടെയും നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രമോട്ടർ സുമിത്ര ആർ സ്വാഗതവും, ഫെസിലിറ്റേറ്റർ ശ്രുതി നന്ദിയും പറഞ്ഞു.
No comments