Breaking News

കോളിയാട് ശ്രീ വിഷ്ണുമൂർത്തി മുണ്ട്യക്കാവ് കളിയാട്ടമഹോത്സവം ഏപ്രിൽ 27,28,29 തിയതികൾ വിവിധ കലാസാംസ്‌കാരിക പരിപാടികളോട് കൂടി നടക്കും



കോളിയാട് ശ്രീ വിഷ്ണുമൂർത്തി മുണ്ട്യക്കാവ് കളിയാട്ടമഹോത്സവം ഏപ്രിൽ 27,28,29 തിയതികൾ വിവിധ കലാസാംസ്‌കാരിക പരിപാടികളോട് കൂടി നടക്കും.ഏപ്രിൽ 27 ന് വൈകുന്നേരം 4 മണിക്ക് കപ്പാത്തി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്ത് നിന്നും കലവറനിറക്കൽ ഘോഷയാത്ര രാത്രി 7 മണിക്ക് പ്രാദേശിക കലാകാരൻന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ തുടർന്ന് അന്നദാനം രാത്രി 9 മണിക്ക് ചലചിത്രപിന്നണി ഗായിക ഗായകന്മാരെ അണിനിരത്തികൊണ്ടുള്ള പയ്യന്നൂർ സ്വാരരാഗ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. രണ്ടാം ദിവസമായ 28 രാവിലെ 7 മണിമുതൽ ക്ഷേത്രം തന്ത്രി മയ്യിൽ ദിലീപ് വാഴുന്നവരുടെ കാർമ്മികത്വത്തിൽ നാഗാലയത്തിൽ ഭക്തിനിർഭരമായ നാഗപൂജ വിവിധ തന്ത്രിക കർമ്മങ്ങൾ.വൈകുന്നേരം 7 മണിക്ക് പരപ്പച്ചാൽ തമ്പുരാൻവളപ്പിൽ തറവാട് ശ്രീ വയനാട്ട്കുലവൻ ദേവസ്ഥാനത്ത് നിന്നും വർണ്ണശബളമായ തിരുമുൽകാഴ്ച. സന്ധ്യാപൂജ തിടങ്ങൽ അന്നദാനം രാത്രി 10 മണിക്ക് വിഷ്ണുമൂർത്തിയുടെ കുളിച്ചുതോറ്റവും എഴുന്നള്ളത്തും ശേഷം ചാമുണ്ടേശ്വരിയുടെ തോറ്റം 29 ന് രാവിലെ 11.30 ന് കോളിയാട്ട് ചാമുണ്ഡി ഗുളികൻ തെയ്യങ്ങളുടെ പുറപ്പാട് അന്നദാനം വൈകുന്നേരം 3 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട് തുലാഭാരം രാത്രി 8 മണിക്ക് ആചാരപരമായ ചടങ്ങുകൾക്ക് ശേഷം വിളക്കിലരിയോട് കൂടി സമാപനം.

No comments