പാണത്തൂർ പാറക്കടവ് സാമൂഹ്യ പഠനമുറിയിൽ പഠനോത്‌സവം "വർണ്ണ ചിറകുകൾ 2026 " സംഘടിപ്പിച്ചു. വാർഡ് മെമ്പർ എം ഷിബു ഉത്ഘാടനം ചെയ്തു
പാണത്തൂർ : പട്ടികവർഗ്ഗ ഊരുകളിലെ കുട്ടികളുടെ സാമൂഹിക ചുറ്റുപാടിൽ മാറ്റം വരുത്തുവാനും, കുട്ടികളിൽ പഠനത്തിൽ താൽപര്യം വർദ്ധിപ്പിച്ച് സ്കൂളുകളിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും, കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വേണ്ടി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഊരുകളിൽ നടത്തുന്ന സാമൂഹ്യ പഠനമുറികളിൽ പഠനോത്സവങ്ങൾ സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്തിലെ പാണത്തൂർ പാറക്കടവ് പഠനമുറിയിലെ പഠനോത്സവം വാർഡ് മെമ്പർ എം ഷിബു ഉത്ഘാടനം ചെയ്തു. ഊര് മൂപ്പൻ രമേഷ് ആർ അധ്യക്ഷത വഹിച്ചു. എസ്.ടി പ്രമോട്ടർ സുമിത്ര ആർ ആശംസ അർപ്പിച്ചു സംസാരിച്ചു. കാസർഗോഡ് ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ രേവതി എൻ, അസീമ തസ്‌ലിം, എന്നിവർ ബോധവൽക്കരണ ക്ലാസ്സെടുത്തു. ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലെ അധ്യാപകൻ രതീഷ് ആർ പഠന ക്യാമ്പ് കൈകാര്യം ചെയ്തു. വാർഡ് മെമ്പർ, സൗമ്യ ടീച്ചർ, പുളിക്കാൽ ക്ഷേത്ര മാതൃസമിതി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ വാർഡ് മെമ്പർ എം ഷിബു, സുകുമാരൻ പി.സി എന്നിവർ പഠനമുറിയിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ദിവസേന 12 ഓളം കുട്ടികൾ ആണ് പഠനമുറിയിൽ എത്തുന്നത്. മുൻ ഫെസിലിറ്റേറ്റർ കാവ്യ സ്വാഗതവും ഫെസിലിറ്റേറ്റർ ശാലിനി ബിനു നന്ദിയും പറഞ്ഞു.
No comments