ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചന്ദ്രബോസ് കോളിയാർ (54) അന്തരിച്ചു
പരപ്പ:ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചന്ദ്രബോസ് കോളിയാർ (54) അന്തരിച്ചു. മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിനായി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അംഗം ലതിക ടി.വി ചെയർപേഴ്സണായും, മുൻമെമ്പർ മധു കോളിയാർ കൺവീനറും സുഭാഷ് വട്ടപ്പള്ളിൽ ട്രഷററായും ചികിത്സാ കമ്മിറ്റി രൂപീകരിച്ച് ധനശേഖരണം നടത്തിവരികയായിരുന്നു. സുമനസ്സുകളുടെ സഹായത്തോടെ ചികിത്സാ സഹായം കണ്ടെത്താൻ സാധിച്ചെങ്കിലും, ചികിത്സ തുടരുന്നതിനിടെ രോഗം മൂർച്ഛിച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു.
പരേതരായ ശങ്കരൻ-ഗൗരി ദമ്പതികളുടെ മകനാണ് ചന്ദ്രബോസ്. ഭാര്യ: ബിന്ദു. മക്കൾ: അനന്ദു ബോസ് (ജി.എച്ച്.എസ്.എസ് പരപ്പ), അനുശ്രീ ബോസ് (എസ്.വി.എം.ജി.യു.പി.എസ് എടത്തോട്).
സഹോദരങ്ങൾ: കൃഷ്ണൻ പി.എസ് (പയാളം), ഗോപി എം.എസ് (കോളിയാർ), കുഞ്ഞുമോൻ (ചിമേനി), ലീലാമണി (പാക്കംപാറ). പരേതനായ സുകുമാരൻ കോളിയാർ സഹോദരനാണ്.
ശവസംസ്കാരം നാളെ രാവിലെ (18/4/2026)10 -30 ന് വീട്ടു വളപ്പിൽ
No comments