Breaking News

കുടിവെള്ളക്ഷാമം രൂക്ഷമായ പനത്തടി പഞ്ചായത്തിൽ കുടിവെള്ള വിതരണം തുടങ്ങി

പാണത്തൂർ : കുടിവെള്ള പ്രശ്നം അതിരൂക്ഷമായ പനത്തടി  പഞ്ചായത്തിൽ ഇന്ന് മുതൽ കുടിവെള്ള വിതരണം തുടങ്ങി. മൂന്ന് വാഹനങ്ങളിലായാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നുമുതൽ കുടിവെള്ള വിതരണം നടത്തുന്നത്. പാണത്തൂർ ചിറങ്കടവിലെ പി രാമചന്ദ്രസറളായയുടെ കുഴൽ കിണർ, പാണത്തൂർ ടേക്ക് എ ബ്രേക്ക്‌, നെല്ലിക്കുന്നിലെ പൊതുകുളം, എന്നിവിടങ്ങളിൽ നിന്നുമാണ് കുടിവെള്ളമെടുക്കുന്നത്. പഞ്ചായത്ത്‌ പ്രസിഡണ്ട്  പി രഘുനാഥ്‌, ഭരണസമിതിയംഗങ്ങളായ  കെ.കെ വേണുഗോപാൽ, എം ഷിബു, രാധിക കെ, ഭവ്യ പി.എസ് എന്നിവർ സംബന്ധിച്ചു.


No comments