Breaking News

പാറപ്പളളി മഖാമിൽ ലേലം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ സംഘം ചേർന്ന് അക്രമിച്ചു


അമ്പലത്തറ: പാറപ്പള്ളി മഖാം ഉറൂസ് കമ്മറ്റിയുമായി ബന്ധപ്പെട്ട് ലേലം നടക്കുമ്പോൾ മഖാമിന്റെ മുൻവശം റോഡിൽ വാഹനം ഓടിച്ച് അമിതമായി ശബ്ദം ഉണ്ടാക്കി ലേലം തടസപ്പെടുത്താൻ ശ്രമിച്ചത് ചോദ്യം ചെയ്ത  യുവാവിനെ സംഘം ചേർന്ന് അക്രമിച്ച് പരിക്കേൽപ്പിച്ചു.

മൂന്നാംമൈൽ പറക്ലായി ഹൗസിൽ അബ്ദുള്ളയുടെ മകൻ എ.അഷ്റഫിനെയാണ്(46) മൂന്നംഗസംഘം അക്രമിച്ചത്. സംഭവത്തിൽ മൂന്നാംമൈലിലെ അറാഫത്ത്, കല്ലംതോലിലെ ജാബിർ, ജാസിം എന്നിവർക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച പുലർച്ചെ 2.45 നാണ് പള്ളിയുമായി ബന്ധപ്പെട്ട് ലേലം നടക്കുമ്പോഴാണ് സംഭവം ഉണ്ടായത്. പ്രതികൾ കൊല്ലടാ എന്ന് ആക്രോശിച്ച് ഇരുമ്പ് വടികൊണ്ട് തലക്കടിച്ചും കൈ കൊണ്ടടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.

No comments