Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരപ്പ യൂണിറ്റ് വ്യാപാരഭവന്റെ ഉദ്‌ഘാടനത്തിന്റെ ഭാഗമായിട്ടുള്ള സമ്മാന കൂപ്പണിന്റെ ആദ്യ വില്പന സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ അഹമ്മദ് ഷെരിഫ് ആശ്രയ പൊളി ക്ലിനിക്കിന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു


പരപ്പ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരപ്പ യൂണിറ്റ് വ്യാപാരഭവന്റെ ഉദ്ഘനത്തിന്റെ ഭാഗമായിട്ടുള്ള സമ്മാന കൂപ്പണിന്റെ ആദ്യ വില്പന സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ അഹമ്മദ് ഷെരിഫ്  ആശ്രയ പൊളി ക്ലിനിക്കിന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു.  യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ യൂണിറ്റ് പ്രസിഡന്റ്‌ ടി അനമായന്റെ അധ്യക്ഷതയിൽ സെക്രട്ടറി എം പി സലിം സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി കെ ജെ സജി, ജില്ലാ സെക്രട്ടറി ദാമോദരൻ കുറ്റിക്കോൽ, ആഘോഷകമ്മിറ്റി ചെയർമാൻ വിജയൻ കോട്ടക്കൽ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഡോ സജിവ് മറ്റത്തിൽ, ജില്ലാ കൌൺസിൽ അംഗം വി നാരായണൻ, ഹെന്ററി ജോസഫ്, ട്രഷറര്‍ സുധീഷ് കുളത്തിങ്കൽ,ഡോശ്രീനാഥ്, എം പി  ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യോഗത്തിൽ ഡെന്നിസ് ജോസഫ് നന്ദിയും പറഞ്ഞു

No comments