പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി...
കാഞ്ഞങ്ങാട്: പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി. പാറപ്പള്ളി മുദരിസ് ഉസ്താദ് മുനീർ ഫൈസി ഇർഫാനിയുടെ ഭക്തിനിർഭരമായ പ്രാർത്ഥനയ്ക്ക് ശേഷം ഉറൂസ് കമ്മിറ്റി ചെയർമാൻ കെ. അബൂബക്കർ ഹാജി കാലിച്ചാംപാറ ആദ്യം ഉറൂസ് നഗരിയിലും ദഫ് സംഘത്തിന്റെ അകമ്പടിയോട് കൂടി ജമാഅത്ത് പള്ളിയുടെയും ഔലിയാക്കളുടെ പാദസ്പർശമേറ്റ സ്ഥലത്തും പതാക ഉയർത്തി. തുടർന്ന് നടന്ന ഖത്തം ദുആ മജ്ലിസിന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ നേതൃത്വം നൽകി.ഡോ.കോയ കാപ്പാട് ആന്റ് ടീംഅവതരിപ്പിച്ച മദ്ഹ് രാവ് എന്ന പരിപാടിയും നടന്നു. ഉറൂസ് കമ്മിറ്റി വൈസ് ചെയർ കെ, ഉസ്മാൻ പാറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പി.അബ്ദുല്ല ഹാജി മയൂരി സ്വാഗതവും ടി.കെ .അബ്ദുൽ റഹിമാൻ നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് ഹാജി കെ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം മത പ്രഭാഷണം നടത്തും. നാളെ വൈകിട്ട് 6.30ന് മജ്ലിസുന്നൂറിന് മഹമൂദ് സ്വഫ്വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും. രാത്രി 9 ന് മുഹമ്മദ് അനസ് ബാഖവി കൊല്ലം മത പ്രഭാഷണം നടത്തും.18ന് വൈകിട്ട് 6.30ന് മദനീയം സദസിന് അബ്ദുൽ ലത്തീഫ് സഖാഫി പാറപള്ളി നേതൃത്വം നൽകും. മുസ്തഫ ഹുദവി ആക്കോട് മത പ്രഭാഷണം നടത്തും. 19ന് വൈകിട്ട് 4 മണി മുതൽ വിവിധ ടീമുകളുടെ മെഗാ ദഫ് പ്രദർശനം നടക്കും. സമാപന സമ്മേളനം പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അൽ ഹാഫിള് സിറാജുദ്ധീൻ അൽ ഖാസിമി പത്താനപുരം മുഖ്യ പ്രഭാഷണം നടത്തും. 20ന് ഉച്ചക്ക് 2.30ന് മൗലീദ് പാരായണവും കൂട്ടു പ്രാർഥനയും നടക്കും. ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും. വൈകിട്ട് നാലു മണിക്ക് അന്നദാനവും നടക്കും.
No comments