Breaking News

റോഡരുകിൽ നിൽക്കുകയായിരുന്ന യുവാവിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി ആക്രമിച്ചതായി പരാതി


കാസർകോട് : റോഡരുകിൽ നിൽക്കുകയായിരുന്ന യുവാവിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി ആക്രമിച്ചതായി പരാതി. ഉപ്പള, പത്വാടിയിലെ സവാദ് (23) ആണ് അക്രമത്തിനിരയായത്. ഇയാളെ യേനപ്പോയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പത്വാടിയിൽ റോഡരുകിൽ നിൽക്കുകയായിരുന്നു സവാദ്. ഇതിനിടയിൽ ഓട്ടോയുമായി എത്തിയ ഇർഫാൻ, അനസ് എന്നിവർ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി മജലിൽ വച്ച് ഇരുമ്പു വടി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. തുടർന്ന് അക്രമികൾ ഓട്ടോയിൽ തന്നെ സ്ഥലം വിട്ടു. റോഡരുകിൽ ബോധരഹിതനായി വീണു കിടക്കുകയായിരുന്ന സവാദിനെ അതുവഴിയെത്തിയവരാണ് ആശുപ്രതിയിലെത്തിച്ചത്. സംഭവത്തെ കുറിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

No comments