Breaking News

സെൻസസ് ; ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു


ഭാരതസെൻസസ് 2027 നടപടികളുടെ മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി ആരംഭിച്ചു.കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. സെൻസസ് 2027 പ്രവർത്തനം വിജയകരമാക്കാൻ എല്ലാവരുടെയും സഹകരണവും സജീവ പങ്കാളിത്തവും ജില്ലാകളക്ടർ അഭ്യർത്ഥിച്ചു. കൃത്യമായ വിവരങ്ങൾ നൽകിയും ഉദ്യോഗസ്ഥരോട് സഹകരിച്ചും ഈ മഹത്തായ ദേശീയ ദൗത്യത്തെ വിജയിപ്പിക്കണമെന്ന് കളക്ടർ പറഞ്ഞു.


No comments