ബന്തിയോട് മള്ളങ്കൈ സ്വദേശി സൗദി അറേബ്യയിൽ കുഴഞ്ഞു വീണു മരിച്ചു
കാസർകോട്: ബന്തിയോട്, മള്ളങ്കൈ സ്വദേശി സൗദി അറേബ്യയിൽ കുഴഞ്ഞു വീണു മരിച്ചു. 22 വർഷമായി സൗദിയിലെ അബഹയിൽ കഫ്റ്റീരിയ നടത്തി വരികയായിരുന്ന മുഹമ്മദ് ഫാറൂഖ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കഫ്റ്റീരിയയിൽ കുഴഞ്ഞു വീണു മരിച്ചുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. അവധിക്ക് നാട്ടിലെത്തി പെരുന്നാൾ പിറ്റേന്നാളാണ് മുഹമ്മദ് ഫാറൂഖ് തിരികെ സൗദി അറേബ്യയിലേക്ക് പോയത്. പരേതനായ മുഹമ്മദ് ഹാജി-ആയിഷ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ. മക്കൾ: ഫാഹിഖ്, ഫലഖ്, ഉറൈഖ്, ഇമാദ്. സഹോദരങ്ങൾ: മൊയ്തീൻ, മുസ്താഖ്, ഇബ്രാഹിം, നഫീസ, ഖദീജ, സുഹ്റ.
No comments