Breaking News

ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവ എഞ്ചിനീയർ മരിച്ചു


സുള്ള്യ: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവ എഞ്ചിനീയർ മരിച്ചു. സുള്ള്യ, കണ്ടെടുക്കയിലെ ശശികല ഭട്ടിന്റെ ഏക മകൾ ക്ഷിപ്ര (27)യാണ് മരിച്ചത്. സുള്ള്യയിലെ കെവിജി കോളേജിൽ നിന്നു ഡിപ്ലോമയും നിട്ടെയിൽ നിന്നു എം ടെകും നേടിയ ക്ഷിപ്ര ബംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം ക്ഷിപ്രയും സഹപ്രവർത്തകരായ മറ്റു മൂന്നു പേരും കാറിൽ ആന്ധ്രാ പ്രദേശിലേയ്ക്ക് യാത്രപോയതായിരുന്നു. കർണൂലിൽ എത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഡ്രൈവർക്കും ക്ഷിപ്രയുടെ സഹ പ്രവർത്തകർക്കും സാരമായി പരിക്കേറ്റു.

No comments