തായന്നൂർ മലയാറ്റുകരയില ജനവാസ കേന്ദ്രത്തിലെ കരിങ്കൽ ക്വാറി ലൈസൻസ് റദ്ദ് ചെയ്യണം: ബി ജെ പി സമരപന്തലിൽ വാൽപ്പാറ അപകടത്തിൽ മരിച്ചവരെ അനുശോചിച്ചു
തായന്നൂർ: ചുറ്റും 5 ഊരുകളിലെ ആദിവാസികൾക്കും സാധാരണക്കാരായ പാപപ്പെട്ടവർക്കും ഭീഷണിയായ സാഹചര്യത്തിൽ പഞ്ചായത്തിൽ നിന്നടക്കം കൊടുത്ത അനുമതി റദ്ദു ചെയ്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ ബന്ധപ്പെട്ടവർ ഉടനടി തയ്യാറാവണമെന്ന് കോടോം ബേളൂർ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പറും ഭാരതീയ ജനതാ പാർട്ടി വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറിയുമായ ശ്രീജിത് പറക്കളായി ആവശ്യപ്പെട്ടു.
ജനകീയ സമിതിയുടെ നേതൃത്വത്തിൽ മലയാറ്റുകരയിലെ കരിങ്കൽ ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്രഹസമരത്തിൻ്റെ പന്ത്രണ്ടാം ദിവസം സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനകീയ സമിതി ചെയർമാൻ മധു നർക്കല അദ്ധ്യക്ഷത വഹിച്ചു.
വാൽപ്പാറയിൽ അപകടത്തിൽ പെട്ട് മരണമടഞ്ഞവർക്ക് യോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
സജിത ശ്രീകുമാർ ,ബിജു നർക്കല, കരിന്തളൻ, അമ്പു, കൃഷ്ണൻകുട്ടി കുറ്റിയടുക്കം, വിജി വർഗ്ഗീസ്, എം രാധ ,എ.വി മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു
No comments