തായന്നൂർ മലയാറ്റുകര ക്വാറി സമരം 15 ദിവസം പിന്നിട്ടു കുടിൽ കെട്ടി സമരത്തിന് ജനകീയ സമിതി
തായന്നൂർ: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മലയാറ്റുകരയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തുന്ന സത്യാഗ്രഹ സമരം 15 ദിവസം പിന്നിട്ടു
പബ്ലിക് ഹിയറിംഗ് ഉൾപ്പടെ നടപടി ക്രമങ്ങൾ പാലിക്കാതെയും, തൊട്ടടുത്തുള്ള ഊരുകളിലെ കുടുംബ ളടക്കമുള്ളവരോട് അനുവാദം വാങ്ങാതെയുമാണ് ക്വാറിക്ക് എക്സ്പ്ലോസീവ് ലൈസൻസടക്കം നൽകിയത്. അതീവ രഹസ്യമായാണ് പഞ്ചായത്ത് അനുമതി പോലും നൽകിയിട്ടുള്ളതെന്ന കാര്യം വ്യക്തമാണ്. ഭരണ സംവിധാനങ്ങളും രാഷ്ട്രീയ പാർട്ടികളും പണത്തിന് പുറകെ പോകാതെ ജനങ്ങൾക്ക് ഒപ്പം നിൽക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു.
പഞ്ചായത്ത് അനുമതി റദ്ദാക്കും വരെ കുടിൽ കെട്ടി സമരം തുടരാനാണ് ജനകീയ സമിതിയുടെ തീരുമാനം. ഇനിയുള്ള ഓരോ ദിവസവും ഓരോ കുടുംബത്തിൻ്റെ പ്രതിനിധികളാണ് സത്യാഗ്രഹമിരിക്കുക. മെയ് 6 ന് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്താനും സമിതി തീരുമാനിച്ചു
പതിനഞ്ചാം ദിവസമായ ചൊവ്വാഴ്ച രാജൻ സി ഉരുട്ടിക്കുന്ന്, രാഘവൻ ചൂരപ്പടവ്, സുധരവി ,കല്യാണി ചന്ദ്രൻ , രാജീവൻ ചീരോൽ രാജു ചൂരപ്പടവ് ,വാസന്തി രാജൻ, തുടങ്ങിയവർ സംസാരിച്ചു
No comments