വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജു സെബാസ്റ്റ്യൻ ഈ മാസം 30 ന് സർവീസിൽ നിന്നും വിരമിക്കും....
വെള്ളരിക്കുണ്ട് : 24 വർഷത്തെ സേവനത്തിനു ശേഷം വെള്ളരിക്കുണ്ട് ബ്ലോക്ക് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജു സെബാസ്റ്റ്യൻ ഈ മാസം 30 ന് സർവ്വീസിൽ നിന്നും വിരമിക്കും..
1992 ജൂലൈ മൂന്നിനാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആയി ഷാജു സെബാസ്റ്റ്യൻ എണ്ണപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ താൽകാലിക സർവീസിൽ പ്രവേശിച്ചത്.. പിന്നീട് ജില്ലയിലെ ചെർക്കള, വെള്ളരിക്കുണ്ട് തുടങ്ങിയ പി. എച്ച്. സി. കളിലും കണ്ണൂർ ജില്ലയിലെ മണക്കടവ്, പുളിങ്ങോം പി. എ. ച്ച്. സി. കളിലും ജോലി ചെയ്തു.
2002 ൽ എണ്ണപ്പാറ പി. എച്ച്. സി. യിൽ സ്ഥിര നിയമനംലഭിച്ചു.തുടർന്ന് ചിറ്റാരിക്കാൽ, നർക്കിലക്കാട് പി. എച്ച്. സി. കളിലെ സേവനങ്ങൾക്ക് ശേഷം പ്രമോഷൻ ലഭിച്ച് കൊന്നക്കാട്, ചിറ്റാരിക്കാൽ, മൗക്കോട് പി. എച്ച്. സി കളിൽ ജോലി ചെയ്തു.ഹെൽത്ത് ഇൻസ്‌പെക്ടർ ആയി വെള്ളരിക്കുണ്ടിൽ എത്തിയത്. ഇവിടെ രണ്ട് വർഷക്കാലം ഹെൽത്ത് ഇൻസ്‌പെക്ടർ എന്നനിലയിൽ ഷാജു സെബാസ്റ്റ്യൻ മികവുറ്റ പ്രവർത്തനങ്ങളാണ് നടത്തിയത്..
ചിറ്റാരിക്കൽ മണ്ഡപം സ്വദേശിയാണ് ഷൈജു സെബാസ്റ്റ്യൻ. ഭാര്യ ത്രേസ്യാമ എബ്രഹാം നർക്കിലക്കാട് ആരോഗ്യ കേന്ദ്രത്തിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു..
No comments