Breaking News

നിയമസഭാ തിരഞ്ഞെടുപ്പ് : കാസർകോട് ജില്ലയിൽ 268 ക്രിട്ടിക്കൽ ബൂത്തുകൾ: സുരക്ഷാക്രമീകരണങ്ങൾ ജില്ലാ കളക്ടർ അവലോകനയോഗം ചെയ്തു


കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ, വിതരണ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് വിലയിരുത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകളും കലക്ടര്‍ സന്ദര്‍ശിച്ച് പരിശോധിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പ്രശ്‌നബാധിത ബൂത്തില്‍ ഉള്‍പ്പെട്ട വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പോളിംഗ് സ്റ്റേഷന്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ മഹാകവി കുട്ടമത്ത് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പോളിംഗ് സ്റ്റേഷന്‍ എന്നിവ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. വിഎഫ്‌സികള്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജ്, തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജ് എന്നീ കേന്ദ്രങ്ങളിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. 


No comments