Breaking News

ജപ്പാനിൽ വെച്ചു നടക്കുന്ന എൽ ഐ സി അന്താരാഷ്ട്ര മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിൻസി തോമസിനുള്ള ആദരവും യാത്രയയപ്പും വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട് : ജൂൺ 1 മുതൽ 4 വരെ ജപ്പാനിൽ വെച്ചു നടക്കുന്ന എൽ ഐ സി കോർപ്പറേറ്റ് ക്ലബ്‌ അംഗങ്ങളുടെ അന്താരാഷ്ട്ര മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിൻസി തോമസിനുള്ള ആദരവും യോഗത്തിലേക്കുള്ള യാത്രയയപ്പും വെള്ളരിക്കുണ്ടിൽ നടന്നു.

നീലേശ്വരം എൽ ഐ സിയുടെയും ബളാൽ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ചൊവ്വ വൈകുന്നേരം വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലത എ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ രാജു കട്ടക്കയം ആദ്യക്ഷനായി.

ചടങ്ങിൽ അജു മാത്യൂസ് (സീനിയർ ഡിവിഷനൽ മാനേജർ എൽ ഐ സി ഓഫ് ഇന്ത്യ കോഴിക്കോട് )മുഖ്യതിഥിയായി. മോഹൻദാസ് മേനോൻ എം വി ചടങ്ങിൽ സ്വാഗതം പറഞ്ഞു.

തുടർന്ന് ചികിത്സാ സഹായ വിതരണം നടന്നു. ആശംസകളുമായി വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട്, ദിലീപ് ബ്രാഞ്ച് മാനേജർ എൽ ഐ സി, കെ ജെ വർക്കി (ഗുഡ്‌ വുഡ് ഗ്രൂപ്പ്‌ ), റിങ്കു മാത്യു കെ വി വി ഇ എസ് വെള്ളരിക്കുണ്ട് യൂണിറ്റ് എന്നിവർ സംസാരിച്ചു.ലിൻസി തോമസ് ചടങ്ങിന് നന്ദി പറഞ്ഞു. 

മലബാറിലെ 5 ജില്ലകളിൽ തന്നെ ആദ്യമായി ഈ നേട്ടം കൈവരിച്ച ഏക വനിത മെമ്പറാണ്  മലയോരത്തുള്ള ലിൻസി തോമസ്.. 2002 മുതൽ ഒട്ടനവധി ദേശീയ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ഈ മേഖലയിൽ കൈവരിച്ച വ്യക്തികൂടിയാണ് ലിൻസി തോമസ്

No comments