Breaking News

അട്ടേങ്ങാനം തട്ടുമ്മലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വഴി ജെസിബി ഉപയോഗിച്ച് നശിപ്പിച്ചതായി പരാതി


ഒടയംചാൽ : സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള കോൺക്രീറ്റ് റോഡ് അയൽവാസി  ജെ സി ബി ഉപയോഗിച്ച്  നശിപ്പിച്ചതായി പരാതി. അട്ടേങ്ങാനം തട്ടുമ്മലിൽ പുതുപ്പറമ്പില്‍ അരുണ്‍ ചാക്കോയുടെ വീട്ടീലേക്കുള്ള വഴിയാണ് അയല്‍വാസി സജി തോമസ് നശിപ്പിച്ചത്. ഇതോടെ അരുണ്‍ ചാക്കോയ്ക്കും കുടുംബത്തിനും വീട്ടിലേക്ക് എത്താനുള്ള വഴിയടഞ്ഞു.ഇത് സംബന്ധിച്ച് അരുണ്‍ ചാക്കോയുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്തു. ആറു വര്‍ഷം മുന്‍പാണ് അരുണ്‍ ചാക്കോ തട്ടുമ്മലില്‍ സ്ഥലം വാങ്ങി വീടുവെച്ചത്. പറമ്പിലേക്കുള്ള വഴിയും വിലയ്ക്കു വാങ്ങിയതാണ്. കൃത്യമായ രേഖകളുള്ള വഴിയാണ് ആരും വീട്ടിലില്ലാത്ത സമയത്ത്  സജി പൂര്‍ണമായും നശിപ്പിച്ചത്. വഴി പൂര്‍വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൊന്നുകളയുമെന്നാണ് സജി ഭീഷണിപ്പെടുത്തിയതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അമ്പലത്തറ സി.ഐ.പറഞ്ഞു.

No comments