ട്രെയിൻ യാത്രയ്ക്കിടയിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയാൾ മരിച്ചു
കാസർകോട്: ട്രെയിൻ യാത്രയ്ക്കിടയിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയാൾ മരിച്ചു. കർണ്ണാടക, പുത്തൂർ സ്വദേശി ഉമേഷ് ആചാര്യ (77)യാണ് മരിച്ചത്. ഇന്ന് (ശനി) പുലർച്ചെ കോയമ്പത്തൂരിൽ നിന്നു മംഗ്ളൂരുവിലേയ്ക്ക് പോവുകയായിരുന്ന വെസ്റ്റ്കോസ്റ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാനായിരുന്നു. മംഗ്ളൂരുവിലേയ്ക്കുള്ള യാത്രക്കാരനായിരുന്നു ഉമേഷ് ആചാര്യ. ബന്ധുക്കളും കൂടെ ഉണ്ടായിരുന്നു. ട്രെയിൻ കാഞ്ഞങ്ങാട്ടെത്തും മുമ്പ് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. ട്രെയിൻ കാഞ്ഞങ്ങാട് എത്തിയപ്പോൾ ഇറങ്ങി ആംബുലൻസിൽ ജില്ലാ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേയ്ക്കു മാറ്റി. ഹൊസ്ദുർഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
No comments