പെർഡാല സ്കൂളിന്റെ ഓഫീസ് കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
കാസർകോട്: പെർഡാല സ്കൂളിന്റെ ഓഫീസ് കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പൈവളിഗെ സ്വദേശി രാധാകൃഷ്ണ (42)നെയാണ് ബദിയഡുക്ക പൊലിസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് അറസ്റ്റു ചെയ്തത്. എ എസ് ഐ പ്രസാദ്, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീനേഷ്, ഗോകുൽ എന്നിവർ കർണ്ണാടക പുത്തൂരിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2019ൽ ആണ് പെർഡാല സ്കൂളിൽ മോഷണം നടന്നത്.
No comments