Breaking News

വെസ്റ്റ് എളേരി കിൽട്ടക്കയത്ത് മദ്യലഹരിയിൽ അമ്മയെ കറിക്കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; മകനെതിരെ കേസ്


വെള്ളരിക്കുണ്ട് : വെസ്റ്റ്‌ എളേരി വില്ലേജിലെ കിൽട്ടക്കയത്ത് മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിക്കുകയും കറിക്കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത മകനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. കിൽട്ടക്കയം അടുക്കത്ത് വീട്ടിൽ പദ്മിനി  നൽകിയ പരാതിയിലാണ് മകൻ സജീവൻ എന്നയാൾക്കെതിരെ കേസ് എടുത്തത്. മദ്യലഹരിയിലെത്തിയ സജീവൻ വീട്ടിൽ വെച്ച് പദ്മിനിയെ തടഞ്ഞു വെക്കുകയും കൈകൊണ്ട് മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് കറിക്കത്തി ഉപയോഗിച്ച് കയ്യിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 


No comments