Breaking News

പി.പി.എച്ച് ഫാമിലി അയ്യങ്കാവ് കുട്ടികൾക്ക് വേണ്ടി അവധിക്കാല കളിചിരി ഉല്ലാസ ക്യാമ്പ് സംഘടിപ്പിച്ചു


പൂടങ്കല്ല് : കുടുംബയോഗത്തിന്റെ ഭാഗമായി  പി. പി. എച്ച് ഫാമിലി അയ്യങ്കാവ് കുട്ടികൾക്കായി വിപുലമായ വേനൽക്കാല ഉല്ലാസ ക്യാമ്പ് സംഘടിപ്പിച്ചു. അവധിക്കാലം കൂടുതൽ ആനന്ദകരമാക്കുന്നതിനൊപ്പം കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.

കുടുംബയോഗത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വിവിധ കളിചിരി ഉല്ലാസ പരിപാടികളും കുട്ടികൾക്കായി നീന്തൽ പരിശീലനവും ഒരുക്കിയിരുന്നു. കുട്ടികളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാ-കായിക ഇനങ്ങൾ കൊണ്ടും ശ്രദ്ധേയമായ ക്യാമ്പ്, കുടുംബാംഗങ്ങൾ തമ്മിലുള്ള സൗഹൃദം പുതുക്കാനുള്ള മികച്ച വേദിയായി മാറി. പരിപാടിയുടെ വിജയത്തിനായി കുടുംബാംഗങ്ങളും കുട്ടികളും സജീവമായി നേതൃത്വം നൽകി.


No comments